വാഹനം കൈമാറാന്‍ ഉത്തരവായി

ദുരന്തനിവാരണ വകുപ്പിന്റെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മീഷ്ണര്‍ ശുപാര്‍ശ ചെയ്ത പ്രകാരം പാലക്കാട് ഡിവിഷന്‍ അഗളി സ്‌റ്റേഷനില്‍ സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയ കെ.എല്‍. 30 എ-8182 നമ്പര്‍ മഹീന്ദ്ര സൈലോ വാഹനം ദുരന്തനിവാരണ വകുപ്പിന്റെ ഔദ്യോഗിക

ആവശ്യത്തിനായി ചട്ടപ്രകാരം അനുവദിച്ചു. നിലവില്‍ അഗളി സ്‌റ്റേഷനില്‍ സൂക്ഷിച്ചിട്ടുളള വാഹനം കേടുപാടുകള്‍ തീര്‍ത്ത് ദുരന്തനിവാരണ വകുപ്പിന് കൈമാറുന്നതിന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് അനുമതി നല്‍കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.