ധനസഹായം : കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ വിവരങ്ങള്‍ നല്‍കണം

കോവിഡ് 19 നോടനുബന്ധിച്ചുളള ധനസഹായവിതരണത്തിന് ലേബര്‍ കമ്മീഷ്ണറുടെ ഓഫീസില്‍ നല്‍കുന്നതിനായി കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ രജിസ്‌ട്രേഡ് അംഗങ്ങള്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ്, ഐ.എഫ്.സി. കോഡ്, ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍

കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ pkdboard@gmail.com ല്‍ ജൂണ്‍ 24 നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0491 2515765.