മണ്ണാർക്കാട് വടക്കുമണ്ണം വെഞ്ചാക്കൽ പറമ്പ് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ മഹോത്സവത്തിന് സമാപനമായി

പാലക്കാട് രാജേഷ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിലാണ് ഏപ്രിൽ 28,29,30 തീയതികളിൽ കുറുമ്പ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ മഹോത്സവം നടന്നത്. സുദർശന ഹോമം, അഘോര ഹോമം, പ്രത്യങ്കര ഹോമം, ആവാഹനം, മഹാഗണപതിഹോമം, ശുദ്ധിക്രിയകൾ, അലങ്കാരപൂജകൾ,





കലശ പൂജകൾ, ബിംബ പ്രതിഷ്ഠ എന്നിവ മൂന്ന് ദിവസങ്ങളിലായി നടന്നു. പുനപ്രതിഷ്ഠ മഹോത്സവത്തിന്റെ സമാപനദിവസം ഭക്തജനങ്ങൾക്കായി അന്നദാനവും ഉണ്ടായിരുന്നു. ക്ഷേത്ര കമ്മിറ്റി, പുനപ്രതിഷ്ഠ കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.

Related