നിയുക്ത എം.പി ഫ്ളക്സ് ബോര്‍ഡ് പൊലീസ് നീക്കം ചെയ്തു

എടത്തനാട്ടുകര ഉപ്പുകുളം പൊൻപാറയിൽ നിയുക്ത എം.പിക്ക് അഭിവാദ്യമർപ്പിച്ച് സ്ഥാപിച്ച എൽ ഡി എഫ് സ്ഥാനാർഥി എ. വിജയരാഘവന്റെ ഫ്ലക്സ് ബോർഡ് പൊലീസ് എത്തി നീക്കം ചെയ്തു. ഫലപ്രഖ്യാപനം വരുന്നതിനു മുൻപ്





തന്നെ പാലക്കാടിൻ്റെ നിയുക്ത എം.പിക്ക് അഭിവാദ്യമെന്ന ഫ്ലക്സ് ബോർഡാണ് പൊൻപാറ സി പി എം ഓഫീസിന് സമീപം സ്ഥാപിച്ചിരുന്നത്. സംഭവം വിവാദമയതോടെയാണ് നാട്ടുകൽ പൊലീസ് സ്ഥലത്തെത്തി ബോർഡ് നീക്കം ചെയ്തത്

Related