മണ്ണാര്‍ക്കാട് 2 പേര്‍ കുഴഞ്ഞുവീണു മരിച്ചു

മണ്ണാർക്കാട് രണ്ടു പേർ കുഴഞ്ഞു വീണ് മരിച്ചു, എതിർപ്പണം, തെങ്കര സ്വദേശികളാണ് മരിച്ചത്. എതിർപ്പണം ശബരി നിവാസിൽ പി. രമണിയുടെ മകൻ 27 കാരനായ ആർ. ശബരീഷ്, തെങ്കര പുളിക്കപ്പാടം വീട്ടിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി എന്നിവരാണ് മരിച്ചത്. രാവിലെ കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.





ജോലിക്ക് പോകുന്നതിനിടെ തെങ്കര രാജാസ് സ്കൂളിന് സമീപത്ത് വെച്ചാണ് സരോജിനി കുഴഞ്ഞ് വീണത്. നാട്ടുകാർ ചേർന്ന് പുഞ്ചക്കോട്ടെ ക്ലിനിക്കിലും തുടർന്ന് വട്ടമ്പലം മദർകെയർ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജില്ലയിൽ തുടരുന്ന കടുത്ത ചൂട് തന്നെയാണോ മരണകാരണമെന്ന് പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷമേ മനസ്സിലാക്കാനാവു. ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Related