പയ്യനെടം സ്നേഹമുദ്ര ക്ലബ്ബിന്റെ 24 മത് വാർഷികാഘോഷം യുജിഎസ് മാനേജിങ് ഡയറക്ടർ അജിത്ത് പാലാട്ട് ഉദ്ഘാടനം ചെയ്തു

പയ്യനേടം സ്നേഹമുദ്ര ക്ലബ്ബിന്റെ 24 മത് വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു, സാംസ്കാരിക സമ്മേളനം മണ്ണാർക്കാട് അർബൻ ഗ്രാമീൺ സൊസൈറ്റി മാനേജിങ് ഡയറക്ടർ അജിത്ത് പാലാട്ട് ഉദ്ഘാടനം നിർവഹിച്ചു. കാരുണ്യ പ്രവർത്തന രംഗത്തും കലാകായിക സാംസ്കാരിക രംഗത്തും കാൽ നൂറ്റാണ്ടിലേക്ക് എത്തുകയാണ് സ്നേഹമുദ്ര ക്ലബ്‌. ഏതൊരു പ്രസ്ഥാനവും മികച്ച രീതിയിൽ മുന്നോട്ടു പോകാൻ ആത്മാർത്ഥമായി പ്രവർത്തിക്കുവാൻ തയ്യാറുള്ള വ്യക്തികൾ വേണം. യു ജി എസിന്റെ എല്ലാ പിന്തുണയും സ്നേഹമുദ്രാ ക്ലബ്ബിന് ഉണ്ടാകുമെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അജിത് പാലാട്ട് പറഞ്ഞു. ക്ലബ്ബിന്റെ





പ്രവർത്തന ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ റഫ്രിജറേറ്റർ യു ജി എസ് കൈമാറി. തുടർന്ന്, സ്നേഹാദരവ്, പഠനോപകരണ വിതരണം, കലാസന്ധ്യ എന്നിവ അരങ്ങേറി. സാമൂഹ്യ സേവന മേഖലയിലേക്ക് താല്പര്യപൂർവ്വം കടന്നുവന്ന ധനകാര്യസ്ഥാപനമാണ് യു ജി എസ് എന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് കെപിഎസ് പയ്യനേടം പറഞ്ഞു. എം വി നീലാംബരൻ, വി. പി അൻവർ അലി, കൃഷ്ണകുമാർ, ഇന്ദിര മഠത്തുംപുള്ളി, സോനു ശിവൻ, പി. അജിത്, ബേബി രാജ്, ജുനൈസ് നെച്ചുള്ളി തുടങ്ങിയവർ പങ്കെടുത്തു.

Related