ആര്യമ്പാവ് അരിയൂർ പിഷാരിക്കൽ ഭഗവതി ക്ഷേത്രത്തിലെ മാതൃസമിതിയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചു.

മാതൃസമിതിയുടെ പ്രവർത്തനങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിന്റെ ഭാഗമായി ക്ഷേത്രം ഗ്രൗണ്ടിൽ വൈകീട്ട് 6 മണിക്ക് നടന്ന മെഗാ തിരുവാതിരയിൽ നൂറോളം പേർ പങ്കെടുത്തു. തുടർന്ന്, ഭദ്രപുരി ചേറുംകുളം





മണ്ണാർക്കാട് അവതരിപ്പിച്ച കൈകൊട്ടിക്കളി, മാജിക് ഷോ, ക്ഷേത്രം ബാലസമിതിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ കലാ കായിക മത്സരങ്ങൾ അരങ്ങ് 2024 എന്ന പേരിൽ നടന്നു.

Related