ചിറക്കൽപ്പടിയിൽ നിന്നും നിരോധിത മയക്കുമരുന്നായ 1.930 ഗ്രാം മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ

തെങ്കര കോൽപ്പാടം സ്വദേശി ജംഷാദിനെയാണ് ചിറക്കൽ പടിയിലെ സ്വകാര്യ റെസിഡൻസിയിൽ നിന്ന് മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് ഡി വൈ എസ് പി ടി.

എസ് സിനോജിൻ്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ ഇ.ആർ ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ് ഐ സുലൈമാൻ കെ.പി, സി പി ഒ ശാലു വർഗ്ഗീസ്, സുധീഷ് കുമാർ, കൃഷ്ണകുമാർ, ജയപ്രകാശ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്

Related