നിത്യോപയോഗ സാധനങ്ങള്‍, ഫാന്‍സി : രണ്ടാമത് റോയല്‍ ജി ജിമാര്‍ട്ട് മാച്ചാംതോട് പ്രവര്‍ത്തനമാരംഭിച്ചു

നിത്യോപയോഗ സാധനങ്ങളുടെ ശേഖരത്തിനൊപ്പം ഫാൻസി, ഫൂട്ട് വെയർ, ഗൃഹോപകരണങ്ങളും ആദായ വിലയിൽ ലഭ്യമാക്കി റോയൽ ജി ജിമാർട്ട് മാച്ചാംതോടിലും, രണ്ടാമത് സ്ഥാപനം തുറന്ന് പ്രവർത്തനമാരംഭിച്ചു. ഇരു നിലകളിലായി മാച്ചാംതോട് സെന്ററിൽ ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. രണ്ട് വർഷത്തിലധികമായി തച്ചമ്പാറയിൽ പ്രവർത്തിച്ചു വരുന്ന ഷോപ്പിന്റെ സഹോദര സ്ഥാപനമാണിത്. മൂന്ന് പഞ്ചായത്തുകളുടെ ഹൃദയഭാഗത്തായി ആരംഭിച്ച റോയൽ ജി മാർട്ട് ജനങ്ങൾക്ക് ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണെന്ന് ഒന്നാം നിലയുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻ കുട്ടി പറഞ്ഞു. ജനപ്രതിനിധികൾ,രാഷ്ട്രീയ, മത, സാമൂഹിക രംഗത്തുനിന്നുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പച്ചക്കറി, ഫ്രൂട്ട്സ്, ഗ്രോസറി,





ബിരിയാണി ഐറ്റംസ്, ഐസ്ക്രീം, ഫൂട്ട് വെയർ, ഫാൻസി, ക്രോക്കറി, പ്ലാസ്റ്റിക് & സ്റ്റീൽ ഉൽപന്നങ്ങൾ, ഗൃഹോപകരണങ്ങൾ, ഗിഫ്റ്റ്, ടോയ്സ്, സ്റ്റേഷനറി തുടങ്ങി ഉപഭോക്താക്കൾക്കാവശ്യമായവയെല്ലാം ഇവിടെ നിന്ന് ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കൂപ്പൺ നറുക്കെടുപ്പ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി വി. എം ലത്തീഫ് നിർവഹിച്ചു. നറുക്കെടുപ്പിൽ വിജയിച്ച 10 പേർക്ക് ആകർഷകമായ സമ്മാനങ്ങൾ കൈമാറി. മുൻനിര കമ്പനികളുടെ ഉത്പന്നങ്ങളാണ് കുറഞ്ഞ വിലയിൽ റോയൽ ജി മാർട്ട് നൽകുന്നതെന്ന് എം ഡി അസൈനു പറഞ്ഞു. ഒരു വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം ഒരുക്കി നൽകുകയാണ് റോയൽ ജി മാർട്ട്. കൂടുതൽ വിവരങ്ങൾക്ക് 95 39 81 88 28 എന്ന നമ്പറിൽ ബന്ധപ്പെടാം

Related