പള്ളിക്കുന്ന് പെയിന്റ് കടയിൽ തീപിടുത്തം : ഫർണിച്ചറുകളും ഇലക്ട്രോണിക് സാമഗ്രികളും കത്തി നശിച്ചു

നൊട്ടമലയിൽ ദേശീയപാതയിലൂടെ കടന്നുപോയ വാഹനത്തിൽ നിന്നുണ്ടായ ഓയിൽ ലീക്കിനെ തുടർന്ന് നാലു ഇരുചക്ര യാത്രക്കാർക്ക് തെന്നി വീണ് പരിക്കേറ്റു, മണ്ണാർക്കാട് പള്ളിക്കുന്ന് പെയിന്റ് കടയിലുണ്ടായ തീപിടുത്തത്തിൽ ഫർണിച്ചറുകളും ഇലക്ട്രോണിക് സാമഗ്രികളും കത്തി നശിച്ചു. രാവിലെ ഏഴ് മണിയോടെയാണ് വാഹനത്തിൽ നിന്നും ഓയിൽ ലീക്ക് ഉണ്ടായത്. ഓയിൽ റോഡിൽ പരന്നതറിയാതെ വന്ന ഇരുചക്രവാഹനങ്ങൾ തെന്നി വീണു. പരിക്കുപറ്റിയവർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രാധമിക ചികിത്സയ്ക്ക് ശേഷം വീടുകളിലേക്ക് മടങ്ങി. തുടർന്ന് വട്ടമ്പലത്ത് നിന്ന് അഗ്നിശമന സേനയെത്തി 100 മീറ്ററിലധികം റോട്ടിൽ പരന്ന ഓയിൽ നീക്കം ചെയ്തു. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് പള്ളിക്കുന്നിലെ





പെയിന്റ് കടയിൽ തീപിടുത്തമുണ്ടായത്. സമീപത്തുണ്ടായിരുന്ന വ്യാപാരികൾ കടയ്ക്കുള്ളിൽ നിന്ന് പുക വരുന്നത് കണ്ടതോടെ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ തീ പൂർണമായും നിയന്ത്രിച്ചു. കടയിലെ രണ്ട് കമ്പ്യൂട്ടറുകൾ, ഇൻവെർട്ടർ, സിസിടിവി, വയറിങ് സംവിധാനം, ഫർണിച്ചറുകൾ, രേഖകൾ തുടങ്ങിയവ കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. സജിത്ത് മോൻ പറഞ്ഞു. രഞ്ജിത്ത് പി. കെ, സുരേഷ് കുമാർ വി, സുജീഷ് വി, രാഹുൽ, സുഭാഷ് ഒ.എസ്, സുരേഷ് കുമാർ, എൻ. അനിൽകുമാർ, രാഗില്‍ തുടങ്ങി ഉദ്യാഗസ്ഥർ പങ്കാളികളായി.

Related