നവീകരിച്ച മണ്ണാർക്കാട് വ്യാപാരഭവൻ ഉദ്ഘാടനം ചെയ്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റിൻ്റെ നവീകരിച്ച വ്യാപാരഭവൻ കെട്ടിട ഉദ്ഘാടനം ഏകോപന സമിതി പാലക്കാട് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ നിർവ്വഹിച്ചു. മണ്ണാർക്കാട് യൂണിറ്റ് സംസ്ഥാനത്ത് തന്നെ അംഗനിരയും നേതൃത്വവുംകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന യൂണിറ്റാണ്. വലിയ സംഘടനകൾക്ക് പോലും സ്വന്തമായില്ലാത്ത ഒരു ആസ്ഥാനം നമുക്കുണ്ടെങ്കിൽ അതിന് കാരണം പ്രസ്ഥാനത്തിനു മേലുള്ള വിശ്വാസമാണെന്ന് ബാബു കോട്ടയിൽ





പറഞ്ഞു. വ്യാപാര ഭവനിലെ എക്സിക്യൂട്ടീവ് ഹാൾ, ഡൈനിങ് ഹാൾ എന്നിവയുടെ ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് ചെർപ്പുളശ്ശേരിയും, യൂണിറ്റ് രക്ഷാധികാരി കെ. വി. ഷംസുദ്ദീനും നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം അദ്ധ്യക്ഷനായി. രമേഷ് പൂർണിമ, പി.യു ജോൺസൻ, എൻ. ആർ സുരേഷ്, ഷമീർ യൂണിയൻ, സന്ധ്യ, വാർഡ് കൗൺസിലർമാരായ പുഷ്പാനന്ദ്, വത്സലകുമാരി തുടങ്ങിയവർ പങ്കെടുത്തു.

Related