മകളുടെ വിവാഹചടങ്ങ് ചുരുക്കി രണ്ട് പേർക്കായി 5 ലക്ഷം ചികിത്സാസഹായം നൽകി റസാഖ് മൗലവി

മകളുടെ വിവാഹദിനത്തിൽ രണ്ട് പേർക്ക് ചികിത്സാ ധനസഹായം കൈമാറി എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി പി. എ റസാഖ് മൗലവി. മകൾ മഷ്ഹൂദയുടെ വിവാഹദിനത്തിലാണ് രണ്ട് പേർക്ക് റസാഖ് മൗലവി ചികിത്സ ധനസഹായമായി അഞ്ച് ലക്ഷം രൂപ കൈമാറിയത്. കാരാകുറിശ്ശി പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകനായ കൃഷ്ണൻ, ആശാവർക്കർ സാഹിറ എന്നിവർക്കാണ് രണ്ടര ലക്ഷം രൂപ വീതം ധനസഹായം നൽകിയത്. സഹോദരിയുടെ വിവാഹദിനത്തിൽ





ഇത്തരമൊരു സഹായം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കാരാകുറിശ്ശി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ നാസർ പറഞ്ഞു. മന്ത്രി എ. കെ ശശീന്ദ്രൻ, എൻ സി പി സംസ്ഥാന പ്രസിഡന്റ് പി. സി ചാക്കോ, സിപിഎം ജില്ലാ സെക്രട്ടറി ഇ. എൻ സുരേഷ് ബാബു, എം എൽ എമാരായ കെ. ശാന്തകുമാരി, എൻ. ഷംസുദീൻ, കെ. പ്രേംകുമാർ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

Related