നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തെങ്കര പൊതിയിൽ വീട്ടിൽ മുഹമ്മദ്‌ നാഫിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം വകുപ്പ് 3 ചുമത്തിയാണ് ജയിലിലടച്ചത്. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് നൽകിയ ശുപാർശയിൽ തൃശ്ശൂർ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എസ്. അജീതാ ബേഗം ഐപിഎസിന്റെ ഉത്തരവ് പ്രകാരമാണ് മണ്ണാർക്കാട് ഇൻസ്‌പെക്ടർ ഇ. ആർ ബൈജു

നടപടി സ്വീകരിച്ചത്. പാലക്കാട്‌, മലപ്പുറം, എറണാകുളം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളാണ് മുഹമ്മദ്‌ നാഫിയുടെ പേരിലുള്ളത്. അന്യായമായി തടസ്സം സൃഷ്ടിക്കൽ, സ്വമേധയാ ദേഹോപദ്രവം ഏൽപ്പിക്കൽ, അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, കൊലപാതകത്തിനുള്ള ശ്രമം, കുറ്റകരമായി ഭയപ്പെടുത്തുക, റോബറി തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് കാപ്പ ചുമത്തിയിരിക്കുന്നത്.

Related