റൂറല്‍ ബാങ്ക് സെക്രട്ടറി പദവിയില്‍ നിന്നും എം പുരുഷോത്തമന്‍ പടിയിറങ്ങുന്നു, യാത്രയയപ്പ് സമ്മേളനം മെയ് 27 ന് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും

മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പദവിയിൽ നിന്നും എം. പുരുഷോത്തമൻ പടിയിറങ്ങുന്നു, അവിസ്മരണീയമായ യാത്രയയപ്പ് സമ്മേളനം നൽകാൻ സംഘാടക സമിതി രൂപീകരിച്ചു, യോഗം എംഎൽഎ എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു, മെയ് 27 തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് യാത്രയയപ്പ് സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. ബാങ്കിന്റെ 35 വർഷത്തോളമുള്ള പ്രവർത്തനങ്ങളിൽ ഉണ്ടാക്കിയെടുത്ത നേട്ടങ്ങൾക്കു പിന്നിലെ ചാലകശക്തി എം. പുരുഷോത്തമനായിരുന്നു. ഒരു പുരുഷായുസ്സ് മുഴുവൻ ഈ സ്ഥാപനത്തിനായി സമർപ്പിച്ച വ്യക്തി. മുറ്റത്തെ മുല്ല പോലുള്ള വായ്പ പദ്ധതികൾ, നാട്ടുചന്ത തുടങ്ങി പുതിയ ആശയങ്ങൾ കൊണ്ടുവരുന്നതിന്റെ ബുദ്ധികേന്ദ്രമായിരുന്നു പുരുഷോത്തമനെന്ന്





സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎൽഎ എൻ. ഷംസുദ്ദീൻ പറഞ്ഞു. പരിചയ സമ്പന്നരായ ഇത്തരം വ്യക്തികളുടെ സേവനങ്ങൾ തുടർന്നും ഈ മേഖലയിൽ ലഭ്യമാക്കണമെന്നാണ് തൻ്റെ അഭിപ്രായമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു. റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ ടി.ആർ സെബാസ്റ്റ്യൻ ചെയർമാനും പി.എൻ മോഹനൻ കൺവീനറുമായ 501 അംഗ സംഘാടക സമിതി, വിവിധ സബ് കമ്മിറ്റികൾ എന്നിവ രൂപീകരിച്ചു. ജോസ് ബേബി, കളത്തിൽ അബ്‌ദുള്ള, യു.ടി രാമകൃഷ്ണൻ, കെ.സി റിയാസുദ്ദീൻ, പി.ആർ സുരേഷ്, ടി.എ സലാം, പി. ഉദയൻ, എസ്. അജയകുമാർ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക സഹകരണ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു

Related