സിനിമകളിൽ റോൾ മാറുന്നതുപോലെയാണ് ഗതാഗത മന്ത്രിയുടെ പരിഷ്‌കാരങ്ങളെന്ന് പി.ആർ സുരേഷ്, മണ്ണാർക്കാട് ആർ ടി ഒ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്

ഗതാഗത വകുപ്പിലെ തുഗ്ലക്ക് പരിഷ്‌കാരങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുകയാണ്, സിനിമയിലേത് പോലെ ഭ്രാന്തനായാണ് വകുപ്പ് മന്ത്രി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്, ഒരു പണിയുമെടുക്കാതെ ആർ ടി ഒ ഓഫീസിനകത്തിരിക്കുന്ന ഉദ്യോഗസ്ഥർ ഒഴിഞ്ഞു തന്നാൽ അവിടെ പൊതു ശൗചാലയം പണിയാമെന്ന് ഡിസിസി ജനറൽ സെക്രട്ടറി പി.ആർ സുരേഷ്, മണ്ണാർക്കാട് ആർ ടി ഒ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഗതാഗത വകുപ്പിന്റെ അശാസ്ത്രീയമായ ഡ്രൈവിംഗ് പരിഷ്കാരങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ണാർക്കാട്, കോങ്ങാട് നിയോജകമണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്‌ മണ്ണാർക്കാട് ആർ ടി ഒ ഓഫീസിലേക്ക് നടത്തിയ മാർച്ച്‌





ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.ആർ സുരേഷ്. മാർച്ച്‌ സിവിൽസ്റ്റേഷന് മുൻപിൽ പോലീസ് തടഞ്ഞതോടെയാണ് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായത്. രാഷ്ട്രീയം മാത്രം കളിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെങ്കിൽ അതിനുള്ള സമരം വേറെ നടത്തും. ഉദ്യോഗസ്ഥർക്ക് ഫോൺ വിളിച്ചാൽ എടുക്കാൻ മടിയാണ്. ഒന്നരവർഷം കൂടി ഇത്തരത്തിൽ നിരങ്ങി പോകാമെന്നും അത് കഴിഞ്ഞാൽ രാഹുൽ മാങ്കൂട്ടത്തിനെ സല്യൂട്ട് ചെയ്യേണ്ട സാഹചര്യമുണ്ടാകുമെന്നും പി.ആർ സുരേഷ് കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ്‌ മണ്ണാർക്കാട് നിയോജക മണ്ഡലം പ്രസിഡന്റ്‌നസീർ ബാബു അധ്യക്ഷനായി. നവാസ്, അരുൺകുമാർ പാലക്കുറുശ്ശി, അസീസ് ഭീമനാട്, ഗിസാൻ മുഹമ്മദ്‌, രാജൻ ആമ്പാടത്ത്, നൗഷാദ് ചേലംഞ്ചേരി, ആഷിക് വാറോടൻ തുടങ്ങിയവർ പങ്കെടുത്തു.

Related