രമേഷ് പൂർണ്ണിമ പ്രസിഡണ്ട്, സജി ജനത ജനറൽ സെക്രട്ടറി : മണ്ണാർക്കാട് വ്യാപാരി യൂണിറ്റിന് പുതിയ നേതൃത്വം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റിൻ്റെ പുതിയ പ്രസിഡൻ്റായി രമേഷ് പൂർണ്ണിമ, ജനറൽ സെക്രട്ടറി സജി ജനത, ട്രഷറർ സൈനുൽ ആബിദ് എന്നിവരെ തിരഞ്ഞെടുത്തു. ദ്വൈവാർഷിക ജനറൽബോഡി യോഗം ഏകോപന സമിതി പാലക്കാട് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് വ്യാപാരികളാണ്. വ്യാപാരികളും വ്യാപാരമേഖലയും സംരക്ഷിക്കപ്പെടണമെങ്കിൽ രാജ്യത്തെ നയങ്ങൾ മാറണമെന്നും അതിനുള്ള സംഘടനാപരമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും





ബാബു കോട്ടയിൽ പറഞ്ഞു. മണ്ണാർക്കാട് യൂണിറ്റ് പ്രസിഡൻ്റ് ബാസിത്ത് മുസ്ലിം അദ്ധ്യക്ഷനായി. പ്രമേയങ്ങൾ, 2023, 24 കാലയളവിലെ പ്രവർത്തന റിപ്പോർട്ട്, വരവ് ചെലവ് കണക്കുകൾ എന്നിവ അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. എ ഹമീദ്, ഷക്കീർ കൂറ്റനാട്, ഷമീർ യൂണിയൻ, പി. യു ജോൺസൺ, ഷമീർ വി. കെ. എച്ച്, ഷമീർ സി. എ, കൃഷ്ണകുമാർ യൂത്ത് വിംഗ്, വനിതാ വിംഗ് ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Related