തെങ്കര മുതല്‍ ആനമൂളിവരെയുള്ള റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി തെങ്കര കനാല്‍ ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചു

ഉപരോധം ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തി പാതിവഴിയിലായത് കരാറുകാരന് ലഭിക്കാനുള്ള തുക മുന്‍കൂറായി ലഭിച്ചത് കൊണ്ടാണെന്നെന്നും ഉദ്യോഗസ്ഥരുടെ ഒത്തുകളിയാണിതെന്നും മനോജ് പറഞ്ഞു. ആക്ഷന്‍ കൗണ്‍സിലിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണ പരാജയമാണ്. മെയ് 25 നകം നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍





കരാറുകാരന്‍റെ ഓഫീസിലേക്കും, എംഎല്‍എ ഓഫീസിലേക്കും മാര്‍ച്ച് നടത്തുമെന്ന് മണ്ഡലം പ്രസിഡന്‍റ് ബിജു നെല്ലമ്പാനി പറഞ്ഞു. ഉപരോധത്തെ തുടര്‍ന്ന് കനാല്‍ ജംഗ്ഷനില്‍ ഗതാഗതം ഏറെനേരം സ്തംഭിച്ചു.ബിജെപി തെങ്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് കെ.ചന്ദ്രന്‍, നേതാക്കളായ രജിത.എന്‍.ആര്‍, സുധീഷ്.ടി.എ, എ.പി.സുമേഷ്കുമാര്‍, പരമേശ്വരന്‍.എം.പി, രതീഷ്ബാബു.വി, ഉണ്ണികൃഷ്ണന്‍.പി തുടങ്ങിയവര്‍ പങ്കെടുത്തു

Related