സ്കൂളിൽ വെച്ച് തന്നെയാണ് വിദ്യാർത്ഥികൾ ഗാനം ചിട്ടപ്പെടുത്തിയതും ചിത്രീകരിച്ചതും. സംസ്ഥാന സ്കൂൾ കായികമേളയുടെ തീം സോങ്ങ് രചിച്ച പ്ലസ് ടു വിദ്യാർഥി പ്രഫുൽ ദാസ് തന്നെയാണ് കലോത്സവ ഗാനത്തിനും വരികൾ കുറിച്ചിരിക്കുന്നത്. അക്ഷയ് വി.കെ സംഗീതം നൽകിയ വരികൾ ഹൃദ്യ കൃഷ്ണ, മുഹമ്മദ് ഫായിസ്, സൂരജ് ചന്ദ്രൻ, ലക്ഷ്മി, ഗാഥ കൃഷ്ണ, ജോയൽ മൈക്കിൾ, ആബേൽ ബിനോയ്, വിഷ്ണുദത്ത് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും സമൂഹമാധ്യമത്തിൽ ഗാനം പങ്കുവക്കുകയും ചെയ്തു.