
മരുതുംകാട് - മൂന്നേക്കർ റോഡ് ഉദ്ഘാടനം ചെയ്തു
തുപ്പനാട് മീൻവല്ലം റോഡിൽ മരുതുംകാട് ആനക്കല്ല് മുതൽ മൂന്നേക്കർ വരെയുള്ള ഭാഗത്ത് സംസ്ഥാന സർക്കാരിൻ്റെ വികസന പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി രൂപ ചിലവിട്ട് ദേശീയപാതയുടെ നിലവാരത്തിൽ പുനർ നിർമ്മിച്ച റോഡിൻ്റെ ഉദ്ഘാടനം കെ.ശാന്തകുമാരി എം.എൽ.എ നിർവ്വഹിച്ചു. കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്
പി.എസ് രാമചന്ദ്രൻ അദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ. കോമളകുമാരി, ജില്ലാ പഞ്ചായത്തംഗം റെജി ജോസ്, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തംഗം ഓമന രാമചന്ദ്രൻ , കരിമ്പ ഗ്രാമ പഞ്ചായത്തംഗങ്ങളായ ജയ വിജയൻ, കെ. മോഹൻദാസ് , കെ.കെ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു