പിണറായിക്ക് ധാര്‍ഷ്ഠ്യമാണെന്ന നിലപാടില്ല, CPI മണ്ഡലം സമ്മേളനത്തില്‍ പിപി സുനീര്‍ MP

സിപിഐ മണ്ണാര്‍ക്കാട് മണ്ഡലം സമ്മേളനത്തിന് തുടക്കം. പിപി സുനീര്‍ എംപി ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ മുഖ്യ പരിഗണനാ വിഷയങ്ങളില്‍ മാറ്റമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ നിയന്ത്രിക്കണം. ആളുകളുടെ എണ്ണംകൊണ്ട് ശരിയാവുന്നതല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. പഹല്‍ഗാം ഭീകരാക്രമണത്തിലെ ഒരു ഭീകരനെ





പോലും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയാത്ത ഭരണകൂടം പരാജയമാണെന്നും സിപിഐ പി.പി.സുനീര്‍ പറഞ്ഞു. മൈലാംപാടത്ത് നടക്കുന്ന സമ്മേളനത്തില്‍ സിപിഐ ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി മണികണ്ഠന്‍ പൊറ്റശ്ശേരി, നേതാക്കളായ സി.രാധാകൃഷ്ണന്‍, എ.കെ.അബ്ദുല്‍ അസീസ്, അബുറജ, രവി എടേരം, ചന്ദ്രശേഖരന്‍, ഗായത്രി തുടങ്ങിയവര്‍ പങ്കെടുത്തു.