സെക്യൂരിറ്റിയെ മര്‍ദ്ദിച്ച സംഭവം : താലൂക്ക് ആശുപത്രിയില്‍ ജീവനക്കാര്‍ പ്രതിഷേധ സമരം നടത്തി

മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ആശുപത്രി ജീവനക്കാർ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ആശുപത്രിക്ക് മുന്നിൽ നടന്ന പ്രതിഷേധ സമരം ഹോസ്പിറ്റൽ





സൂപ്രണ്ടന്റ് സി. മാമു ഉദ്ഘാടനം ചെയ്തു. ജെ എച്ച് ഐ രാമദാസ്, ഡോ. ബിജു കുര്യൻ, സതീശൻ, ഗിരിജ, വിഘ്‌നേഷ്, അനീഷ്, ഉമ്മർ, ഗംഗാധരൻ, ദീപ്തി തുടങ്ങിയവർ പങ്കെടുത്തു.

Related