സമ്പൂര്‍ണ്ണ മാലിന്യമുക്ത പ്രഖ്യാപനവുമായി തച്ചമ്പാറ പഞ്ചായത്ത്
സമ്പൂര്‍ണ്ണ മാലിന്യമുക്ത പ്രഖ്യാപനവുമായി തച്ചമ്പാറ പഞ്ചായത്ത്. വി.കെ ശ്രീകണ്ഠന്‍ എംപി പ്രഖ്യാപനം നടത്തി. മാലിന്യ മുക്തം, നവകേരളം പദ്ധതിയുമായി ബന്ധപെട്ട് തച്ചമ്പാറയില്‍ ശുചിത്വ സന്ദേശ യാത്രയും സംഘടിപ്പിച്ചു. ചടങ്ങില്‍ ഹരിത സാക്ഷ്യപത്രവിതരണവും അനുമോദനവും നടന്നു. പഞ്ചായത്ത് പ്രസിഡന്‍റ് നൗഷാദ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്

സ്ഥിരം സമിതി അദ്ധ്യക്ഷന്‍ മുഹമ്മദ് ചെറൂട്ടി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്‍റ് ശാരദ പുന്നക്കല്ലടി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അബൂബക്കര്‍ മുച്ചിരിപ്പാടന്‍, ഐസക്ക് ജോണ്‍, തനൂജ രാധാകൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍ പിവി കുര്യന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പഞ്ചായത്തംഗങ്ങള്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു