കുരുന്നുകളിലും ലോകകപ്പ് ഫുട്ബോൾ ആവേശം, ഇഷ്ട ടീമിന്റെ ജേഴ്‌സി ധരിച്ച് ഫിഫ ലോകകപ്പ് മാതൃകയുമായി നഗരം ചുറ്റി അലനല്ലൂർ AMLP സ്കൂൾ വിദ്യാർത്ഥികൾ
കുരുന്നുകളിലും ലോകകപ്പ് ഫുട്ബോൾ ആവേശം, ഇഷ്ട ടീമിന്റെ ജേഴ്‌സി ധരിച്ച് ഫിഫ ലോകകപ്പ് മാതൃകയുമായി നഗരം ചുറ്റി അലനല്ലൂർ AMLP സ്കൂൾ വിദ്യാർത്ഥികൾ, ഷൂട്ടൗട്ട് മത്സരവും നടന്നു. അർജൻ്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങി ഇഷ്ട ടീമുകൾക്ക് പിന്തുണ നൽകിക്കൊണ്ട് ജേഴ്സികൾ ധരിച്ച് കുട്ടിക്കൂട്ടം റാലിയുമായി നിരത്തിലിറങ്ങി. കയ്യിൽ ഫിഫ ലോകകപ്പ് മാതൃകയും. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഫാൻസ് ഷോയും
നടന്നു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ പടുകുണ്ടിൽ, മെമ്പർ അൻഷാദ് എന്നിവർ ചേർന്ന് പഞ്ചായത്തിന്റെ സ്‌പോർട്‌സ് കിറ്റ് സ്കൂൾ പ്രധാനധ്യാപകൻ ജയപ്രകാശ് പി.വി ക്ക് കൈമാറി. കിൽഡ ക്ലബ് അലനല്ലൂരിൻ്റെ ഷൂട്ടൗട്ട് മത്സരവും, മധുര വിതരണവും നടന്നു. അലനല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഹബീബ് ഉദ്ഘാടനം നിർവ്വഹിച്ചു. നൗഷാദ് പുത്തൻകോട്ട്, ഹരികൃഷ്ണൻ, അശ്വിൻ, ഹസീബ്, റസീൻ, അനീസ, ഷീബ എന്നിവർ നേതൃത്വം നൽകി.







