ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ മണ്ണാർക്കാട് മേഖലാ കമ്മിറ്റി, കല്ലടിക്കോട് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു
പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള ഫോട്ടോകളാണ് പ്രദർശിപ്പിച്ചത്. തച്ചമ്പാറ ദേശബന്ധു സ്കൂളിൽ നടന്ന പ്രദർശനം പ്രധാന അധ്യാപകൻ പി.എസ്. പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. AKPA മണ്ണാർക്കാട് മേഖലാ പ്രസിഡന്റ് മണികണ്ഠൻ മുളങ്കാവ് അധ്യക്ഷനായി. വിദ്യാർത്ഥികൾക്കും പ്രദർശനം കാണാനുള്ള സൗകര്യം
ഒരുക്കിയിരുന്നു. PTA പ്രസിഡന്റ് സകീർ ഹുസൈൻ, AKPA ഹരിത സേന ജില്ലാ കോർഡിനേറ്റർ രതീഷ് കരിപ്പോട്, മേഖല സെക്രട്ടറി സുജിത്ത് പുലാപ്പറ്റ, എൻ. രതീഷ്, കെ.വി. രാജാറാം, ഷിജോഷ് മെഴുകുംപാറ, അഭിലാഷ് എന്നിവർ സംബന്ധിച്ചു.







