കാരാകുറുശ്ശി പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും കുടുംബ സംഗമവും നടന്നു.

കാരാകുറുശ്ശി പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും കുടുംബ സംഗമവും നടന്നു. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും, കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അയ്യപ്പൻകാവ് സെന്ററിലെ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു. രോഗാലംബരായ ജനങ്ങൾക്ക് ആശ്വാസകരമായ സേവനം നൽകുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി മാതൃകപരമായ പ്രവർത്തനമാണ് നടത്തുന്നത് എന്ന് സുനിത ജോസഫ് അഭിപ്രായപ്പെട്ടു. ദൗത്യത്തിൽ വിദ്യാർഥികളുടെ കൂടി സജീവ സാന്നിധ്യം വർദ്ധിപ്പിച്ചത് ഏറെ മാതൃകപരമാണെന്നും അവർ പറഞ്ഞു. ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകനായ കെ.വി. മാത്യു, മികച്ച പാലിയേറ്റീവ് പ്രവർത്തനം നടത്തിയ കെ.കെ.രാജേന്ദ്രൻ എന്നിവരെ

ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ നാസറിന്റെ ജന്മദിനാഷത്തിന്റെ ഭാഗമായി എല്ലാവര്‍ക്കും കേക്ക് നല്‍കി. പാലിയേറ്റീവ് അംഗങ്ങൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് ശ്രീകൃഷ്ണപുരം വോയിസ് ഓഫ് സമന്വയ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. അംഗങ്ങൾക്ക് വിഭവസമൃദ്ധമായ സദ്യയും സംഗമത്തിൽ ഒരുക്കിയിരുന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമലത, സ്ഥിരം സമിതി അധ്യക്ഷരായ പ്രിയ നാരായണൻകുട്ടി, രാധാരുഗ്മിണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുമിത, ഉണ്ണിക്കമ്മു, പഞ്ചായത്ത് അംഗങ്ങളായ ജയകൃഷ്ണൻ മഠത്തിൽ, സുഭാഷ് വിവിധ രാഷ്ട്രീയ പ്രതിനിധികളായ കൃഷ്ണദാസ്, സിദ്ദീഖ്, ഹെൽത്ത് ഇൻസ്പെക്ടർ ബെർലിൻ തുടങ്ങിയവർ പങ്കെടുത്തു.

Related