പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി വി.കെ ശ്രീകണ്ഠൻ വോട്ട് രേഖപ്പെടുത്തി

പാലക്കാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി.കെ ശ്രീകണ്ഠൻ വോട്ട് രേഖപ്പെടുത്തി. രാവിലെ 8 മണിയോടെ ഷൊർണൂർ സെന്റ് തെരേസസ് കോൺവെന്റ് സ്കൂളിലെ 168 നമ്പർ ബൂത്തിലാണ് വി കെ ശ്രീകണ്ഠൻ വോട്ട് രേഖപ്പെടുത്തിയത്.





വി. കെ ശ്രീകണ്ഠനൊപ്പം ഭാര്യ, കെപിസിസി ജനറൽ സെക്രട്ടറി കെ.എ തുളസിയുമുണ്ടായിരുന്നു. ഇന്ത്യയിൽ ജനാധിപത്യ മതേതര സർക്കാർ വരണമെന്ന് രാജ്യം ആഗ്രഹിക്കുന്നു, കേരളവും പാലക്കാടും അതിനോടൊപ്പം നിൽക്കുമെന്നും വി. കെ ശ്രീകണ്ഠൻ പറഞ്ഞു.

Related