എടത്തനാട്ടുകര രാഹുല്‍ഗാന്ധി അധിക്ഷേപ പ്രസംഗം : പിവി അന്‍വറിനെതിരെ കേസെടുത്തു

എടത്തനാട്ടുകരയില്‍ രാഹുല്‍ഗാന്ധിയ്ക്കെതിരെ അധിക്ഷേപ പ്രസംഗം നടത്തിയതില്‍ എംഎല്‍എ പിവി അന്‍വറിനെതിരെ പോലീസ് കേസെടുത്തു. എറണാങ്കുളം സ്വദേശി അഡ്വ : എം ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയിലാണ് വിഷയത്തില്‍ അന്വേഷണം നടത്താന്‍ മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി നാട്ടുകല്‍





പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കല്‍ ഐപിസി 153 എ1 ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം വളര്‍ത്തലും ഉള്‍പ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച്ച എടത്തനാട്ടുകര എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് റാലിയിലാണ് അന്‍വര്‍ വിദ്വേഷ പ്രസംഗം നടത്തിയത്.

Related