ടിപി സിദ്ധിഖിന്റെ ഓർമ്മക്ക് യുവജനതയുടെ രക്തദാനം, DYFI എടത്തനാട്ടുകര മേഖല കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി, 60 ഓളം പേർ പങ്കാളികളായി

മാർച്ച്‌ 7, ടി.പി സിദ്ധിഖ് ഓർമദിനം, DYFI എടത്തനാട്ടുകര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 16-ാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് നടത്തിയത്. കോട്ടപ്പള്ള സെന്ററിൽ രാവിലെ 8.30 മുതൽ ആരംഭിച്ച ക്യാമ്പിൽ 60 ഓളം പേർ പങ്കെടുത്തു. DYFI മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം ഉദ്ഘാടനം ചെയ്തു. 16 വർഷവും തുടർച്ചയായി ക്യാമ്പ് സംഘടിപ്പിക്കാൻ യുവജന സംഘടനയെ





പ്രേരിപ്പിക്കുന്നത് ടി.പി സിദ്ധിഖ് എന്ന മുനുഷ്യ സ്നേഹിയായ കമ്മ്യൂസിസ്റ്റുകാരൻ ഉയർത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകൾക്കൊണ്ട് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. രക്തദാന ക്യാമ്പിന്റെ പ്രചരണാർത്ഥം വട്ടമണ്ണപുറത്ത് മേഖല കമ്മിറ്റി ഫുട്ബോൾ ടൂർണമെന്റ് ഉൾപ്പെടെയുള്ളവ സംഘടിപ്പിച്ചിരുന്നു. DYFI മണ്ണാർക്കാട് ബ്ലോക്ക് പ്രസിഡന്റ് ഷഹീർ അലി, റംഷീക്ക്, കൃഷ്ണകുമാർ, പ്രജീഷ് പൂളക്കൽ, അമീൻ മടത്തൊടി, ഷിഹാബ് വി.ടി, രാജേഷ്, റഹീസ്, മൻസിൽ അബൂബക്കർ, ഷാജഹാൻ ഉമ്മരൻ, ജിനേഷ് തുടങ്ങിയവർ സംബന്ധിച്ചു.

Related