വാർഷിക പദ്ധതിയിൽ തിരിമറി നടത്തിയെന്ന് ആരോപിച്ച് മണ്ണാർക്കാട് മുൻ നഗരസഭ ചെയർപേഴ്സണെതിരെ സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു

വാർഷിക പദ്ധതിയിൽ തിരിമറി നടത്തിയെന്ന് ആരോപിച്ച് മണ്ണാർക്കാട് മുൻ നഗരസഭ ചെയർപേഴ്സണെതിരെ സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു, ബാനർ ഉയർത്തിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രവർത്തകർ നഗരസഭയിലെത്തിയത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. മൻസൂർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം മുഹമ്മദ്‌ ബഷീർ അധ്യക്ഷനായി. പുത്തരിയിൽ തന്നെ കല്ലുകടിക്കുന്ന അനുഭവമാണ് ഉണ്ടായത്. മുസ്‌ലിം ലീഗിന്റെ ഭരണകൂടം സങ്കുചിതമായ രാഷ്ട്രീയത്തിന്





വേണ്ടി വികസനമുപയോഗിച്ചാൽ ആ വികസനത്തെ തങ്ങൾ എതിർക്കും, സമഗ്രവും സന്തുലിതവുമായ വികസനമാണ് വേണ്ടത്. നികുതിപ്പണം 30 വാർഡുകൾക്കും അവകാശപ്പെട്ടതാണെന്ന് നഗരസഭ പാർലിമെന്ററി പാർട്ടി നേതാവ് എസ്. അജയകുമാർ അഭിപ്രായപ്പെട്ടു. തീരുമാനം തിരുത്താൻ തയ്യാറായില്ലെങ്കിൽ അതിനനുസരിച്ച് പ്രതിഷേധം വ്യാപിപ്പിക്കുവാനാണ് തീരുമാനമെന്ന് ഹസ്സൻ മുഹമ്മദ്‌ വ്യക്തമാക്കി. ഹരിലാൽ, ചന്ദ്രശേഖരൻ, അനീസ് ഗസൻഫർ, സി. പുഷ്പാനന്ദ് തുടങ്ങി ഇടതുപക്ഷ കൗൺസിലർമാർ, CPIM ലോക്കൽ കമ്മിറ്റി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Related