പാലക്കാട് ജില്ലയിലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ DMF മായി ചേർന്ന് പ്രവർത്തിക്കും, മണ്ണാർക്കാട് യോഗം ചേർന്നു
പിവി അൻവർ തൃണമൂൽ വിട്ടതിൽ പ്രതിഷേധിച്ചാണ് ജില്ലയിലെ പ്രവർത്തകർ ഡെമോക്രാറ്റിക് മാർക്സിസ്റ്റ് കൂട്ടായ്മയിൽ ചേർന്നത്. ജില്ലാ പ്രസിഡന്റ് സുന്ദരന്റെ നേതൃത്വത്തിൽ മണ്ണാർക്കാട് പാലാട്ട്
റെസിഡൻസിയിലാണ് യോഗം. DMF ജില്ലാ സെക്രട്ടറി സതീശൻ, പികെ ശശി, മുസ്തഫ പട്ടാമ്പി, സൈബ മുരളീദാസ് തുടങ്ങി തൃണമൂൽ, DMF പ്രവർത്തകർ പങ്കെടുത്തു.







