ഇടക്കുറിശ്ശിയിൽ ഗുഡ്‌സ് ഓട്ടോയിടിച്ച് കാൽനട യാത്രികൻ മരിച്ചു
കരിമ്പ ഇടക്കുറിശ്ശിയിൽ നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോയിടിച്ച് കാൽനട യാത്രികൻ മരിച്ചു . മണ്ണാർക്കാട് പെരിമ്പടാരി ചാത്തംകുളം റിട്ടയേർഡ് അധ്യാപകനായ അബാസ് ആണ് മരിച്ചത്. 64 വയസ്സായിരുന്നു. ഉച്ചക്ക് 2
മണിയോടെയാണ് അപകടം. ഇടകുറിശ്ശിയിൽ വച്ച് അബാസ് ഹോട്ടലിലേക്ക് നടന്നു പോകവേ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.







