നീർച്ചാലുകൾ നികത്തി : കുമരംപുത്തൂർ നീർച്ചപ്പാറ ഭാഗത്ത് പഞ്ചായത്ത് റോഡിൽ വെള്ളകെട്ട്, വീടുകളിൽ വെള്ളം കയറിയും യാത്രാ ദുരിതവും.

പഞ്ചായത്ത് റോഡിൽ വെള്ളം കെട്ടി നിന്നതോടെ വീടുകളിൽ വെള്ളം കയറിയും യാത്രാ ദുരിതത്തിലായും നാട്ടുകാർ. കുമരംപുത്തൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ ആവണക്കുന്ന് നീർച്ചപ്പാറ ഭാഗത്താണ് പഞ്ചായത്ത് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. മഴ ശക്തമായാൽ പാറക്കല്ലി റംലയുടെ വീട്ടിലേക്ക്





വെള്ളം കയറും. പ്രദേശവാസികൾക്ക് കാൽനടയാത്രയും വാഹനയാത്രയും ദുരിതമാണുണ്ടാക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന നീർച്ചാലുകൾ സ്വകാര്യ വ്യക്തികൾ തടസ്സപ്പെടുത്തിയതാണ് വെള്ളക്കെട്ട് രൂപപെടാൻ കാരണമെന്ന് നാട്ടുകാർ പരാതിപ്പെട്ടു. നിരവധി തവണ പഞ്ചായത്തിൽ പരാതി അറിയിച്ചിട്ടും ശാശ്വത പരിഹാരമായില്ലെന്നും നാട്ടുകാർ പറഞ്ഞു.