ഫ്രോസന്‍, നോര്‍മല്‍, മാരിനേറ്റഡ് ചിക്കന്‍ : ടി.കെ ഡേയ്ലി ഫ്രഷ് മണ്ണാര്‍ക്കാട്പ്ര വര്‍ത്തനമാരംഭിച്ചു

മണ്ണാർക്കാട്ടുക്കാർക്ക് ഫ്രഷും മൃദുലവുമായ ചിക്കൻ ഇനി എളുപ്പത്തിൽ വാങ്ങാം, സിസ് ലേർസിന്റെ ഫ്രാഞ്ചൈസി ടി.കെ ഡേയ്ലി ഫ്രഷ് തുറന്നു പ്രവർത്തനമാരംഭിച്ചു. സിസ് ലേർസിന്റെ കേരളത്തിലെ അഞ്ചാമത്തേതും പാലക്കാട് ജില്ലയിലെ ആദ്യത്തേയും ഫ്രാഞ്ചൈസിയാണ് മണ്ണാർക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിന് പുറകുവശത്ത് ടി.കെ ഡെയിലി ഫ്രഷ് എന്ന പേരിൽ പ്രവർത്തനമാരംഭിച്ചത്. നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് വലിയപള്ളി ഖത്തീബ് നിസാബുദ്ദീൻ ഫൈസി മുഖ്യാതിഥിയായി. തുടർന്ന്, കോട്ടോപ്പാടം ഖാസി ജലീൽ ഫൈസി ആദ്യ വിൽപന നിർവഹിച്ചു. ശുദ്ധവും വൃത്തിയുമുള്ള ഫ്രോസൻ, നോർമൽ ചിക്കൻ ഉപഭോക്താക്കൾക്കായി ലഭ്യമാക്കുകയാണ് ടി.കെ





ഡേയ്ലി ഫ്രഷ്. ഇതിനു പുറമെ, മാരിനേറ്റഡ് ചിക്കനും ലഭ്യമാക്കുന്നു. ടെൻഡർ ചിക്കൻ സ്കിൻ & സ്കിൻ ലെസ്, ബോൺ ലെസ്സ് ബ്രസ്റ്റ്, ചിക്കൻ ലോലിപോപ്പ്, വിങ്സ്, ലെഗ്, ജനത, ലിവർ, കറി കട്ട് എന്നിങ്ങനെ ഉപഭോക്താക്കൾക്കവശ്യമായവ തയ്യാറാക്കി നൽകുകയാണിവിടെ. മാത്രമല്ല, ഓരോ ദിവസവും പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ബർഗർ, നഗ്ഗെറ്റ്സ്, പോപ്കോൺ, ക്രിപ്സി പോപ്കോൺ എന്നിവയെല്ലാം ഫ്രോസൻ രീതിയിൽ ഇവിടെ ലഭ്യമാക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഏറ്റവും വൃത്തിയോടെ കുറഞ്ഞ വിലയിൽ ചിക്കൻ ലഭ്യമാക്കുകയാണ് ടി.കെ ഡേയ്ലി ഫ്രഷ്. കൂടുതൽ വിവരങ്ങൾക്ക് 8606086907, 8606086904 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related