അരിയൂർ എഎൽപി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ചികിത്സാ സഹായഫണ്ട് വിതരണവും നടത്തി.

നായാടിപ്പാറയിലെ അരിയൂർ എഎൽപി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ചികിത്സാ സഹായഫണ്ട് വിതരണവും നടത്തി. ആര്യമ്പാവ് ടാസ് ക്ലിനിക്കിന്റെ സഹകരണത്തോടുകൂടിയാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.കെടിഡിസി ചെയർമാൻ പി.കെ.ശശി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.തുടർന്ന് അപൂർവ്വരോഗം ബാധിച്ച കുട്ടിക്കുള്ള സഹായധന വിതരണം

നടന്നു. ചടങ്ങിൽ കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുന്നത്ത് അധ്യക്ഷത വഹിച്ചു.വാർഡ് അംഗങ്ങളായ സരോജിനി, പാറയിൽ മുഹമ്മദാലി, സ്കൂൾ മാനേജർ ടി.എ.സിദ്ദിഖ്,പിടിഎ പ്രസിഡന്റ് മുഹമ്മദാലി,ഡോ.അശ്വിൻ ദാസ്,കെ.എൻ.സുശീല,ദീപേഷ്,ഹെഡ്മാസ്റ്റർ ഇൻചാർജ് സുധീഷ് സ്റ്റാഫ് സെക്രട്ടറി ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.

Related