മധു വധക്കേസ്. 55 ആം സാക്ഷി ബിനു മൊഴിമാറ്റി.

മധു വധക്കേസ്. 55 ആം സാക്ഷി ബിനു മൊഴിമാറ്റി. മഹസറിലെ ഒപ്പ് തന്റെതല്ലെന്ന് ബിനു കോടതിക്ക് മുമ്പാകെ മൊഴി നൽകി. കേസിലെ പ്രതികളായ ബിജു ഹരീഷ് എന്നിവരുടെ സഹോദരനാണ് ബിനു. കോടതിയിൽ ഹാജരാവാനുള്ള സമൻസിൽ നൽകിയ ഒപ്പും, മഹസറിലെ ഒപ്പും തന്റേതുമായി സമാനതയുള്ളതല്ലെന്ന് ബിനു പറഞ്ഞു. 54,55,56,57,58 സാക്ഷികളായ മുരളീധരൻ, ബിനു, ജിൻസൺ, മുഹമ്മദ് ജാസിൻ, ദേവരാജൻ എന്നിവരാണ് ഇന്ന് വിസ്തരിച്ച സാക്ഷികൾ. ഇതിൽ 54 ആം സാക്ഷി മുരളീധരനെ വിസ്തരിച്ചില്ല. ഫോട്ടോഗ്രാഫറായ 56

ആം സാക്ഷി ജിൻസൺ മധുവിനെ കെട്ടിയിട്ട് അവസ്ഥയിൽ ഉള്ള സെൽഫിയും, പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതികളുടെ ഫോട്ടോകളും പ്രിന്റ് എടുത്ത് പോലീസിന് നൽകിയ വ്യക്തിയാണ്. കോടതിയിൽ ജിൻസൺ ഇത് സ്ഥിരീകരിച്ചു. 57 ആം സാക്ഷി മുഹമ്മദ് യാസീൻ ചിണ്ടക്കിയിലെ പൊന്നിയമ്മാൾ ഗുരുകുലത്തിലെ സ്റ്റാഫ് ആണ്. സ്ഥാപനത്തിലെ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസിന് നൽകിയ വ്യക്തിയാണ് യാസീൻ. 58ആം സാക്ഷി ദേവരാജനും മൊഴി മാറ്റിയില്ല. അടുത്തദിവസം മുതൽ വിസ്തരിക്കുന്ന സാക്ഷികളുടെ എണ്ണം ആറായി കൂടും.

Related