അട്ടപ്പാടി ചുരത്തില്‍ മാലിന്യം തള്ളിയയാള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു

എമ്ത്ത് അട്ടപ്പാടി പദ്ധതി നടപ്പിലാക്കിയിട്ടും ചുരത്തില്‍ മാലിന്യം തള്ളിയയാള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. ചുരം മാലിന്യമുക്തമാക്കുകയെന്ന സന്ദേശം നല്‍കിയാണ് ചുമര്‍ചിത്രങ്ങള്‍ വരച്ച് എമ്ത്ത് അട്ടപ്പാടി പദ്ധതി നടപ്പിലാക്കിയത്. നാച്ചുറല്‍ ഗാര്‍ഡ് ഇനീഷ്യേറ്റീവും, മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന്‍ സ്റ്റാഫുകളും ചേര്‍ന്ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നീക്കം ചെയ്തു.





ഇതിന് യാതൊരു വിലയും നല്‍കാതെയാണ് ആറാം വളവില്‍ ഉപയോഗിച്ചതും അല്ലാത്തതുമായ ആശുപത്രി മാലിന്യങ്ങള്‍, വീട്ടു മാലിന്യങ്ങള്‍, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ എന്നിവ വനത്തിലേക്ക് തള്ളിയത്. സംഭവത്തില്‍ കള്ളമല പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ സുദര്‍ശനനെതിരെ വനംവകുപ്പ്ڔകേസെടുത്തു. മാലിന്യങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കെഎസ്ഇബി ബില്ല് പിന്തുടര്‍ന്നാണ് മാലിന്യം തള്ളിയത് സുദര്‍ശനനാണെന്ന് തിരിച്ചറിഞ്ഞത്

Related