കോട്ടോപ്പാടം ഫിയോറെന്‍റീന ക്ലബ് സംഘടിപ്പിക്കുന്ന 5-ാംമത് അഖില കേരള സെവന്‍സ് ഫുഡ്ബോള്‍ ടൂര്‍ണമെന്‍റ് ആരവം 2025 ഏപ്രില്‍ 5 ന് ആരംഭിക്കും
കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ററി സ്കൂള്‍ മിനി സ്റ്റേഡിയത്തില്‍ ശനിയാഴ്ച്ച വൈകീട്ട് 8 ന് എംഎല്‍എ എന്‍.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. സിനിമാതാരം മഖ്ബൂല്‍ സല്‍മാന്‍ മുഖ്യാതിഥിയായെത്തും. മണ്ണാര്‍ക്കാടിന്‍റെ വിവിധ മേഖലകളില്‍ നിന്നായി 24 ടീമുകള്‍ പങ്കെടുക്കും. ജേതാക്കള്‍ക്ക് ഒരു ലക്ഷം

രൂപയും സ്വര്‍ണ്ണകപ്പുമാണ് സമ്മാനം. സ്ത്രീകള്‍ക്ക് പ്രത്യേകമായി പിങ്ക് ഗ്യാലറിയടക്കം കൂടുതല്‍ സൗകര്യമൊരുക്കിയതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അബ്ദുള്‍ ഗഫൂര്‍ വിവി, സിദ്ധീഖ് പിപി, റഫീഖ് സി, സാദിഖ് എന്‍, കെടി അബ്ദുള്ള, ജഹ്ഫര്‍ സി, സാലിഹ് വളപ്പില്‍ എന്നിവര്‍ പങ്കെടുത്തു