മണ്ണാര്‍ക്കാട് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലേയ്ഡ് ഹെല്‍ത്ത് സയന്‍സസ് അമാന ബെസ്റ്റ് ലൈഡ് സൊസൈറ്റിയുമായി സഹകരിച്ച് സ്കോളര്‍ഷിപ്പ് നല്‍കുന്നു
കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പിന്‍റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2025,27 വര്‍ഷത്തേക്കുള്ള നഴ്സിംഗ്, ലാബ് ടെക്നീഷ്യന്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സുകള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. നൂറു വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. അപേക്ഷ ഫോമിനും

കൂടുതല്‍ വിവരങ്ങള്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ടുമായോ 7025822582 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍മാരായ ഹഫീദ് മാടശ്ശേരി, ഇര്‍ഷാദ് കെ.എം, കോളേജ് പ്രിന്‍സിപ്പാള്‍ രാംകി ആര്‍, അമാന സൊസൈറ്റി ചെയര്‍മാന്‍ കെവി അബ്ദുറഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു