ബാലസംഘം മണ്ണാര്‍ക്കാട് ഏരിയ വേനല്‍ തുമ്പി കലാ ജാഥക്ക് കാരാകൂര്‍ശിയില്‍ സ്വീകരണം നല്‍കി.

ബാലസംഘം മണ്ണാര്‍ക്കാട് ഏരിയ വേനല്‍ തുമ്പി കലാ ജാഥക്ക് കാരാകൂര്‍ശിയില്‍ സ്വീകരണം നല്‍കി. കാരാകുര്‍ശി വില്ലേജ് കമ്മറ്റിയുടെ നേതൃതിലാണ് ഇജജ്വല സ്വീകരണം ഒരുക്കിയത്. വാദ്യ മേളങ്ങളുടെയും, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും അകമ്പടിയോടെ സിപിഎം ഓഫീസ് പരിസരത്ത് നിന്നും ജാഥയെ സ്വീകരണ കേന്ദ്രമായ കാരാകുറിശ്ശി സ്കൂളിലേക്ക് ആനയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുമിതാ രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് കലാജാഥയുടെ ഭാഗമായ





പരിപാടികള്‍ നടന്നു. ജാഥാ ക്യാപ്റ്റന്‍ എം കൃഷ്ണദാസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം എം ബഷീര്‍, സിപിഎം ഏരിയ കമ്മിറ്റി അംഗം നിസാര്‍ മുഹമ്മദ്, രുഗ്മിണി രാജന്‍, സുബിന്‍, അഭിജിത്ത്, ചിന്താപ്രദീപ്, കണിക എന്നിവരാണ് ജാഥക്ക് നേതൃത്വം നല്‍കുന്നത്. സിപിഎം കാരാകുര്‍ശ്ശി ലോക്കല്‍ സെക്രട്ടറി കെഎസ് കൃഷ്ണദാസ്, രാജേന്ദ്രന്‍, ലത, സുഭാഷ്, എം ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Related