ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഇന്ത്യ, പാലക്കാട് ജില്ലാ സമ്മേളനം ഏപ്രില്‍ 27 ന് മണ്ണാര്‍ക്കാട്

ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഇന്ത്യ, പാലക്കാട് ജില്ലാ സമ്മേളനം ഏപ്രില്‍ 27 ന് മണ്ണാര്‍ക്കാട് നടക്കും. എംഎല്‍എ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആയുര്‍വ്വേദ ഡോക്ടര്‍മാര്‍, ഔഷദ നിര്‍മ്മാണ മേഖലയിലെ ഡോക്ടര്‍മാര്‍, കോളേജ് അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്നതാണ് അസോസിയേഷന്‍, മെയ്





26,27 തിയ്യതികളില്‍ തൃശ്ശൂരില്‍വെച്ചാണ് സംസ്ഥാന സമ്മേളനം. ഇതിന് മുന്നോടിയായാണ് ജില്ലാ സമ്മേളനം. സര്‍ക്കാര്‍ പ്രഖ്യാപിച്ച നാട്ടുവൈദ്യ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനം കുറ്റമറ്റതാകണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍മാരായ പി.സതീശന്‍, ഇ.ബാസിം, അസ്മാബി, പി.എം. ദിനേശന്‍, സിവി. ശ്രീഹരി, ഫൗഷ, സിറാജ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Related