
മേലാമുറിയില്‍ പശുവിനെ കൊന്ന് കാലുകള്‍ മുറിച്ചെടുത്ത സംഭവത്തില്‍ പ്രതി പിടിയില്‍
മേലാമുറിയില്‍ പശുവിനെ കൊന്ന് കാലുകള്‍ മുറിച്ചെടുത്ത സംഭവത്തില്‍ പ്രതി പിടിയില്‍. തെങ്കര, മെഴുകുംപാറ നിറേങ്ങില്‍ വീട്ടില്‍ വിനീതിനെയാണ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 27 ന് പുലര്‍ച്ചെയാണ് മേലാമുറി ജയപ്രകാശിന്‍റെ പശുവിനെ കൊന്ന് 3 കാലുകള്‍ മുറിച്ചെടുത്ത നിലയില്‍ വീടിന് ഒരു കിലോമീറ്റര്‍ അകലെ പൊട്ടിക്ക്
സമീപം കണ്ടെത്തിയത്. പശുവിറച്ചിയെടുത്ത് മാനിറച്ചി എന്ന പേരില്‍ വില്‍ക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായ പ്രതിയെ ഇന്ന് മണ്ണാര്‍ക്കാട് നിന്ന് സിഐ എംബി രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ മോഷണം, മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തുടങ്ങിയ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.