
മണ്ണാർക്കാട് കാറിൽ കടത്തുകയായിരുന്ന 64 കിലോ ചന്ദനമുട്ടികൾ പോലീസ് പിടികൂടി
മണ്ണാർക്കാട് കാറിൽ കടത്തുകയായിരുന്ന 64 കിലോ ചന്ദനമുട്ടികൾ പോലീസ് പിടികൂടി. രാത്രി ഒരു മണിയോടെ മണ്ണാർക്കാട് സി ഐ എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കാറിൻ്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ചന്ദനമുട്ടികൾ പോലീസ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പള്ളിക്കുന്ന് കല്ലംതൊടി വീട്ടിൽ മുഹമ്മദ് നിസാറിനെ (30)
അറസ്റ്റ് ചെയ്തു. ബംഗ്ലാവ് കുന്ന് പരിസരത്താണ് പോലീസ് പരിശോധന നടത്തിയത്. നിസാറിന്റെ കാർ തടഞ്ഞ് പരിശോധിച്ചതിൽ കാറിന്റെ പുറകുവശത്തെ സീറ്റിന് അടിയിലുള്ള അറയിൽ ചെത്തി മിനുക്കിയ നിലയിൽ ചെറു കഷണങ്ങളായി ഒളിപ്പിച്ച ചന്ദനമുട്ടികൾ കണ്ടെത്തുകയായിരുന്നു. മറയൂരിൽ നിന്ന് മലപ്പുറത്തേക്ക് കടത്താൻ ഇരുന്ന ചന്ദനമാണ് ഇതെന്നാണ് നിഗമനം.