സ്നേഹത്തിന്റെ പെരുന്നാൾ ബിരിയാണി വിളമ്പി പില്ലൂസ് വൈ ആർ സി ക്ലബ്ബ് കിളിരാനിയുടെ ബക്രീദ് സംഗമം

കാരാകുറുശ്ശി അരപ്പാറ എ എൽ പി സ്കൂളിൽ നടന്ന പരിപാടിയിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പ്രദേശത്തെ നൂറോളം പേർക്കാണ് പെരുന്നാൾ സ്മരണയിൽ ചിക്കൻ ബിരിയാണി വിളമ്പിയത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ സംഗമത്തിനെത്തി. ബക്രീദ് സ്നേഹ സംഗമത്തിന്റെ ഉദ്ഘാടനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സുനിത ജോസഫ് നിർവഹിച്ചു. എസ് എസ് എൽ സി, പ്ലസ്ടു, എൻ





എം എം എസ്, യു എസ് എസ്, എൽ എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ്‌ ആന്റോ ജോസഫ് അധ്യക്ഷത വഹിച്ചു. കാരാകുറുശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പ്രേമലത, രാധാ രുഗ്മിണി, സാഫിറ കോലാനി, ശറഫുദ്ധീൻ കിളിരാനി, മുഹ്സിൻ, പ്രിയ, ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു.

Related