സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികം, ഗ്രാൻഡ് എക്സ്പോയുമായി തെങ്കര വട്ടപ്പറമ്പ് ഹയാത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ വിദ്യാർത്ഥികൾ
സമസ്തയുടെ നൂറാം വാർഷിക പ്രചരണത്തിന്റെ ഭാഗമായാണ് ഗ്രാൻഡ് എക്സ്പോ സംഘടിപ്പിച്ചത്. പ്രസിഡന്റും തെങ്കര റേഞ്ച് ട്രഷററുമായ പാടയിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇസ്ലാമിന്റെ പൈതൃകവും പാരമ്പര്യവും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറുവർഷത്തെ ആദർശവും പ്രബോധനവുമാണ് ഗ്രാൻഡ് എക്സ്പോയിലൂടെ വിദ്യാർത്ഥികൾ മുന്നോട്ട് വച്ച സന്ദേശം. രാവിലെ ഏഴ് മുതൽ 10.30 വരെയാണ് എക്സ്പോ
നടന്നത്. മഹല്ല് ഖത്തീബ് മുഹമ്മദ് മുസ്തഫ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നജീബ്, കാസിം, ആലായ മുഹമ്മദലി, സിദ്ദീഖ് മുസ്‌ലിയാർ, യൂസുഫ് മുസ്ലിയാർ, മുഹമ്മദ് ഹുദൈഫ് ഫൈസി, അബ്ദുൽ ഹസീബ് മുസ്ലിയാർ, മുഹമ്മദ് മുസ്‌ലിയാർ, SMF മണ്ണാർക്കാട് മേഖല സെക്രട്ടറി പഴേരി ശരീഫ്, റേഞ്ച് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.







