കാരാകുറുശ്ശി പുല്ലിശ്ശേരി മേഖലാ യുഡിഎഫ് കമ്മിറ്റിയുടെ റോഡ് ഷോയും പൊതുസമ്മേളനവും നടന്നു.
കാരാകുറുശ്ശി പുല്ലിശ്ശേരി മേഖലാ യുഡിഎഫ് കമ്മിറ്റിയുടെ റോഡ് ഷോയും പൊതുസമ്മേളനവും നടന്നു. നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെയാണ് കോളപ്പാക്കം മുതൽ പുലിശ്ശേരി വരെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ റോഡ് ഷോ നടന്നത്. സംസ്ഥാന യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസും കെപിസിസി ജനറൽ സെക്രട്ടറി കെ.എ തുളസിയും തുറന്ന വാഹനത്തിൽ റോഡ് ഷോയിൽ പങ്കെടുത്തു.
പുല്ലിശേരി സെൻട്രലിൽ നടന്ന പൊതുസമ്മേളനം പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ മൻസൂർ തെക്കേതിൽ അധ്യക്ഷനായി. കെ.എ തുളസി മുഖ്യപ്രഭാഷണം നടത്തി. ജയൻ മഠത്തിൽ, എ.എം ആലി അസ്കർ, ശരീഫ് സാഗർ, മുസ്തഫ തങ്ങൾ, സലാം തറയിൽ, ഹിലാൽ സി, റിയാസ് നാലകത്ത്, യുഡിഎഫ് സ്ഥാനാർത്ഥികൾ, നേതാക്കൾ തുടങ്ങിയവർ സംഘടിപ്പിച്ചു.







