കയര്‍ മുറുകി അനങ്ങാന്‍ പറ്റാതെയായി, തച്ചമ്പാറയില്‍ മരത്തില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്

തച്ചമ്പാറ തെക്കുംപുറത്ത് മരംവെട്ടുന്നതിനിടെ മരത്തില്‍ കുടുങ്ങിയയാളെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി. എടക്കുര്‍ശ്ശി മഴുവഞ്ചേരി വീട്ടില്‍ ബെന്നിയാണ് മരത്തില്‍ കുടുങ്ങിയത്. മരത്തില്‍ നിന്ന് കൊമ്പ് മുറിക്കുന്നതിനിടെ അപ്രതീക്ഷീക്ഷിതമായി മരം ചീന്തിയിറങ്ങുകയായിരുന്നു. ഇതോടെ ബെന്നിയുടെ അരയില്‍ കെട്ടിയിരുന്ന സുരക്ഷാവടം മുറുകുകയും ബെന്നിക്ക്





അനങ്ങാന്‍ കഴിയാത്ത അവസ്ഥയായി. ശേഷം നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് കൊട്ടയില്‍ ഇരുത്തി ഇറക്കിയാണ് ബെന്നിയെ രക്ഷപ്പെടുത്തിയത്. ഇദ്ദേഹത്തെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാധമിക ചികിത്സ നല്‍കി വരികയാണ്. രാവിലെ 11 മണിയോടെ തെക്കുംപുറം കനാല്‍ ജംഗ്ഷനിലാണ് സംഭവം

Related