ഛത്തിസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്, കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പുഴ ഫൊറോന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും സദസ്സും നടന്നു
മുദ്രാവാക്യം വിളികളുമായാണ് റാലി സംഘടിപ്പിച്ചത്. കാഞ്ഞിരം ജംഗ്ഷനിൽ നടന്ന പ്രതിഷേധ സദസ്സ് കാഞ്ഞിരപ്പുഴ ഫൊറോന ഡയറക്ടർ ഫാദർ ബിജു കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജു പഴുക്കാത്തറ അധ്യക്ഷനായി. എ കെ സി സി

കാഞ്ഞിരപ്പുഴ രൂപത പ്രസിഡന്റ് അഡ്വക്കറ്റ് ബോബി ബാസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ഫാദർ ചെറിയാൻ, ലിജി ചക്യാത്ത്, സണ്ണി നെടുംപുറം, ഒ എസ് സ്കറിയ, സച്ചു ജോസഫ്, നൂറുകണക്കിന് വിശ്വാസികളും, വിവിധ ഇടവക വികാരിമാരും പങ്കെടുത്തു.