തച്ചമ്പാറ തെക്കുംപുറത്ത് മരംവെട്ടുന്നതിനിടെ മരത്തില്‍ കുടുങ്ങിയയാൾ മരണപ്പെട്ടു

എടക്കുര്‍ശ്ശി നെല്ലിക്കുന്ന് മഴുവഞ്ചേരി വീട്ടില്‍ 59 കാരനായ ബെന്നിയാണ് മരിച്ചത്. മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ മരത്തിൽ കുടുങ്ങിയ ബെന്നിയെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തെ





തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാൽ, ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴേക്കും അവശനിലയിലായാകുകയായിരുന്നു. പാർവതിയാണ് ഭാര്യ. രോഷ്നി, റിജോ എന്നിവരാണ് മക്കൾ.

Related