ഛത്തീസ്‌ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത നടപടി, മണ്ണാർക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി ഡിവൈഎഫ്ഐ
പാർട്ടി ഓഫീസ് പരിസരത്തു ആരംഭിച്ച പ്രതിഷേധ മാർച്ച് ബസ് സ്റ്റാൻഡിനു മുന്നിൽ സമാപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി എം ആർഷോ
ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് ഷാജ്മോഹൻ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം, റംഷീക്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.