കുമരംപുത്തൂർ ലയൺസ് ക്ലബ്ബിനെ ഇനി മധുസൂദനൻ നയിക്കും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പാലിയേറ്റീവ് സെന്റർ സമർപ്പണവും നടന്നു
കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങ് ലയൺസ് സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ. എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, പാലിയേറ്റീവ് സെന്ററിന്റെയും, ജീവകാരുണ്യ സേവന പ്രവർത്തനങ്ങളുടെയും സമർപ്പണവും നടന്നു. പുതിയ പ്രസിഡന്റ് മധുസൂദനന് അധികാരം കൈമാറി. സെക്രട്ടറിയായി

നിഖിൽ പി.ജി, ട്രഷററായി വൈശാഖ് എന്നിവരെയും തെരഞ്ഞെടുത്തു. ചടങ്ങിൽ കുമരംപുത്തൂർ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് മുജീബ് മല്ലിയിൽ അധ്യക്ഷത വഹിച്ചു. സോണൽ ചെയർപേഴ്സൺമാരായ ദേവദാസ് നരിപ്പിലിയങ്ങാട്, ഷൈജു ചിറക്കൽ, ലയൺസ് ലീഡർമാരായ വിമൽ കുമാർ, പ്രശാന്ത് മേനോൻ, ഡോ: ഷിബു, എജീഷ്, നിഖിൽ, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.